കൊച്ചി-ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയാതെ പതിനൊന്നാം ദിവസവും തുടരവെ പ്രതികരണവുമായി സിനിമ താരം രമേശ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ രാപ്പകല്‍ ശ്രമിക്കുന്ന അഗ്‌നിശമന സേനാംഗങ്ങളോടും പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും തനിക്ക് ആദരവുണ്ടെന്ന് വ്യക്തമാക്കിയ പിഷാരടി 'പൊക' എന്ന പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ചും പറയുന്നു. കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരോട് അനുതാപമുണ്ടെന്നായിരുന്നു പിഷാരടിയുടെ പരിഹാസം.