മുംബൈ-വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ ജീവനൊടുക്കി. മുംബൈയിലെ സാമന്ത നഗറിലാണ് സംഭവം. ആകാശ് ജാതെയും അയല്‍വാസിയും കാമുകിയുമായ പതിനാറുകാരിയുമാണ് മലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആകാശിന് കൂലിപ്പണിയാണ്.
ഇന്നലെ ഉച്ചയോടെ സാമന്ത ഭാഗത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസുകാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്. മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇവിടം വിട്ട് പോകുകയാണെന്നും മടങ്ങി വരില്ലെന്നും കാണിച്ച് വീട്ടുകാര്‍ക്ക് യുവാവ് സന്ദേശമയച്ചിരുന്നു.