കൊച്ചി- ഈ ദുരവസ്ഥ എപ്പോള്‍ തീരുമെന്നറിയാതെ കൊച്ചി നീറിപ്പുകയുകയാണെന്നും ഒപ്പം നമ്മുടെ മനസ്സുമെന്നും കുറിച്ച് മഞ്ജുവാര്യര്‍. തീയണയ്ക്കാന്‍ പെടാപ്പാടു പെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട് നല്‍കിയ മഞ്ജു ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ബ്രഹ്മപുരം തീപിടുത്തവും തുടര്‍ന്നുണ്ടായ പുകയുമായിരുന്നു മഞ്ജുവിന്റെ വിഷയം.
'ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും,'- മഞ്ജു എഴുതി.
കൊച്ചിയിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും രോഗികളും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ രാത്രിയിലും തുടരുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്നും പ്രചരണങ്ങളില്‍ ആശങ്കയോയമൊ വേണ്ടെന്നും മന്ത്രി പറഞ്ഞു.