ജിദ്ദ-കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്ക, അൽബാഹ, ജിദ്ദ, തായിഫ്, അൽ നമാസ്, മദീനയിലെ മഹ്ദുദഹബ്, ഖുൻഫുദ എന്നിവടങ്ങളിൽ നാളെ(ഞായർ 12.03.2023)മുഴുവൻ സ്‌കൂളുകൾക്കും അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ മലയാളം ന്യൂസിനോട് വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത്, നാളെ സ്‌കൂളുകൾക്ക് അവധി ആയിരിക്കുമെന്നും വിദൂര രീതിയിൽ പഠനം നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സ്‌കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും അവധി ആയിരിക്കും. അൽബാഹയിലും നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
بناءً على التقارير الواردة من المركز الوطني للأرصاد،وحرصاً على سلامة الجميع ..
— إدارة تعليم جدة (@MOE_JDH) March 11, 2023
تقرر تحويل الدراسة يوم غدٍ الأحد 20 / 8 / 1444 هـ لتكون (عن بُعد) عبر #منصة_مدرستي ،بمدارس جدة ورابغ وخليص، لجميع الطلبة و منسوبي ومنسوبات المدارس ومكاتب التعليم.#تعليم_جده pic.twitter.com/DTf9zKf8Qh