തബൂക്ക് - ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ഉയർത്തിയ, എൺപതിലേറെ വർഷം പഴക്കമുള്ള പതാക നിധിപോലെ സൂക്ഷിക്കുകയാണ് തബൂക്ക് പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകാരന്മാരിൽ ഒരാളും ഗവേഷകനുമായ അബ്ദുല്ല അൽഅംറാനി. സൗദി അറേബ്യയുടെ ചരിത്രം പ്രതിഫലിപ്പിക്കുന്ന നിരവധി വസ്തുക്കൾ അബ്ദുല്ല അൽഅംറാനിയുടെ സ്വകാര്യ മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിലെ ഏറ്റവും അമൂല്യമായ സ്വത്തുക്കളിൽ ഒന്നാണ് എൺപതു വർഷത്തിലേറെ പഴക്കമുള്ള പതാക.
സൗദി പതാക ഉയർത്തണമെന്ന നിയമം നിലവിൽവന്ന ശേഷം സർക്കാർ വകുപ്പിൽ ഉയർത്തിയ പതാകയാണിത്. പച്ച നിറത്തിലുള്ള തുണിയിൽ തുന്നിയെടുത്തതാണ് പതാക. ഇതിൽ സത്യസാക്ഷ്യവാക്യവും തുണിക്കഷ്ണം ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1937 മാർച്ച് 11 ന് ആണ് അബ്ദുൽ അസീസ് രാജാവ് പതാകയുടെ രൂപത്തിന് അംഗീകാരം നൽകിയത്. വളർച്ച, ദാനം, സമൃദ്ധി എന്നിവയാണ് പതാകയുടെ മഹത്തായ അർഥങ്ങൾ സൂചിപ്പിക്കുന്നത്.
ഏകദൈവവിശ്വാസത്തിന്റെയും ശക്തിയുടെയും അന്തസ്സിന്റെയും പ്രതീകമാണ് സൗദി പതാക. സത്തയായ പച്ച നിറവും സത്യസാക്ഷ്യവാക്യവും നിലനിർത്തിക്കൊണ്ട് കാലാന്തരങ്ങളിൽ രൂപകൽപനയിൽ നിരവധി മാറ്റങ്ങൾക്ക് പതാക വിധേയമായി. ഉപയോഗവും അളവും നിയന്ത്രിക്കുന്ന ഏതാനും നിയമങ്ങളും മുൻകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുണ്ട്.فيديو | من أقدم الأعلام التي رفعت في عهد المؤسس .. وما يزال يحظى بعناية ورعاية واهتمام#برنامج_120#يوم_العلم#الإخبارية pic.twitter.com/41picdS8Yd
— قناة الإخبارية (@alekhbariyatv) March 11, 2023