എടപ്പാൾ- ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഉണങ്ങിയ പുൽക്കാടുകൾക്ക് തുടർച്ചയായി തീ പടരുന്നത് അഗ്‌നിശമനസേനക്ക് തലവേദനയാകുന്നു. ഭാരതപ്പുഴയിലെ കർമ്മ റോഡ് ചെമ്പിക്കൽ കാറ്റാടിക്കടവ് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായ തീപിടുത്തം ഉണ്ടായത്.
പുഴയോട് ചേർന്ന് കർഷകർ നടത്തുന്ന വേനൽ പച്ചക്കറി കൃഷിയിലേക്ക് പടരാതിരുന്നത് ആശ്വാസമായി. മൂന്ന് പ്രദേശങ്ങളിലും തീ നിയന്ത്രിക്കാനാകാത്ത വിധം പടർന്നതോടെ നാട്ടുകാർക്ക് അഗ്‌നിശമനസേനയുടെ സഹായം തേടേണ്ടി വന്നു. കടുത്ത ചൂടിൽ ഭാരതപ്പുഴയിലെ പുൽക്കാടുകൾ കരിഞ്ഞു നിൽക്കുന്നതിനാൽ സാമൂഹിക ദ്രോഹികൾ പലയിടത്തായി നിരന്തരമായി തീയിടുകയാണ്. ഇത് നാട്ടുകാർക്കും ഏറെ പ്രയാസകരമായി മാറിയിട്ടുണ്ട്. കർമ്മ റോഡിലും ചെമ്പിക്കലിലും വാഴ കൃഷി ഉൾപ്പെടെ തീയുടെ രൂക്ഷത കാരണം കരിഞ്ഞുണങ്ങി. അഗ്‌നിശമന സേന പൊന്നാനിയിൽ നിന്നും തിരൂരിൽ നിന്നും എത്തി തീ അണച്ചതിനാൽ ആണ് വലിയ നാശനഷ്ടം ഒഴിവായത്. വിഷു വിപണി ലക്ഷ്യമിട്ട് കർഷകർ ഇറക്കിയ പച്ചക്കറി തോട്ടങ്ങൾ ഏറെ പ്രയാസകരമായി വെള്ളം എത്തിച്ച് നനച്ചാണ് കർഷകർ നോക്കുന്നത്. ഇതിനിടയിൽ പുഴ മേഖലയിലെ നിരന്തരമായ തീപ്പിടുത്തം കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)