Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി പതാക പരിഷ്‌കരിച്ച കലിഗ്രാഫർ സാലിഹ് അൽ-മൻസൂഫ് അന്തരിച്ചു, അന്ത്യം പതാക ദിനത്തില്‍

റിയാദ്-  ദേശീയ പതാകയിൽ ഏകദൈവ വിശ്വാസത്തിന്റെ രണ്ട് സാക്ഷ്യപത്രങ്ങളും വാളും എഴുതുന്ന രീതി പരിഷ്‌കരിച്ച സൗദി പതാക കലിഗ്രാഫർ സാലിഹ് അൽ-മൻസൂഫ് (86) 'പതാക ദിനം' ആഘോഷിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ശനിയാഴ്ച അൽബാബ്‌തൈൻ മസ്ജിദിൽ നമസ്‌കാരത്തിന് ശേഷം ശിമാൽ മഖ്ബറയിൽ അടക്കം ചെയ്യുമെന്ന് മലയാളം ന്യൂസ് ലേഖകൻ സുലൈമാൻ ഊരകം റിയാദിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. 

സാങ്കേതികവിദ്യയും അച്ചടി ഉപകരണങ്ങളും ഇല്ലാതിരുന്ന കാലത്ത് വെള്ള ചായം ഉപയോഗിച്ച് ഹിജ്‌റ 1381-ൽ തന്റെ കൈകൊണ്ട് ഏകദൈവ വിശ്വാസത്തിന്റെ വാചകങ്ങളും വാളും  പതാകയിൽ വരച്ച ആദ്യത്തെ സൗദി കാലിഗ്രാഫറായി അൽ-മൻസൂഫ് കണക്കാക്കപ്പെടുന്നു.
ഇമാം മുഹമ്മദ് ബിൻ സൗദ് സർവകലാശാലയിലെ നിരവധി ബിരുദധാരികളുടെ സർട്ടിഫിക്കറ്റുകളിൽ അദ്ദേഹത്തിന്റെ കൈയക്ഷരമാണുള്ളത്. ദേശീയ ആഘോഷങ്ങൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ബോർഡുകളിൽ എഴുതാനുള്ള ചുമതല റിയാദ് നഗരസഭ ഇദ്ദേഹത്തെയാണ് ഏൽപിച്ചിരുന്നത്. പതാകയിൽ രണ്ട് സാക്ഷ്യപത്രങ്ങളും വാളും എഴുതുന്ന രീതി അബ്ദുൽ അസീസ് രാജാവ് പരിഷ്‌കരിച്ച  കഥ അൽമൻസൂഫ് അടുത്തിടെ വിശദീകരിച്ചിരുന്നു. യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന മുതർറഫിന്റെ പതാകയാണിത്. ബൈറഖ് എന്ന പതാകയുടെ വാഹകനായിരുന്നു മൻസൂർ അൽ മുതർറഫ്. ഈ പതാകയാണ് പിന്നീട് പരിഷ്കരിച്ചത്.

Latest News