Sorry, you need to enable JavaScript to visit this website.

സ്റ്റാലിൻ സെക്യുലർ ഇന്ത്യയുടെ പ്രതീക്ഷയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ചെന്നൈ - തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെക്യുലർ ഇന്തയുടെ പ്രതീക്ഷയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 
 ഓരോ മുസ്‌ലിം ലീഗുകാരനും ഇതൊരു അഭിമാന നിമിഷമാണ്. ഹൃദയത്തിൽ തട്ടുന്ന അനർഘ നിമിഷമാണിത്. എം.കെ സ്റ്റാലിനോട് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. മുസ്‌ലിം ലീഗ് അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ഞങ്ങൾക്കൊപ്പം കലൈഞ്ജർ കരുണാനിധി ഇതേ ചെന്നൈയിൽ ഉണ്ടായിരുന്നു. ഇപ്പോൾ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ദളപതി സ്റ്റാലിൻ ഞങ്ങൾക്കൊപ്പം ഇരിക്കുന്നു. ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരിൽ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സ്റ്റാലിനോടാണ്. അദ്ദേഹം സെക്യുലർ ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. മുസ്‌ലിം സമുദായം ുൾപ്പെടെയുള്ള പിന്നാക്ക മതന്യൂനപക്ഷങ്ങൾ അങ്ങയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഞങ്ങൾക്കറിയാം. പിന്നാക്ക, ന്യൂനപക്ഷ സമുദായത്തോടൊപ്പം നിൽക്കുന്ന സ്റ്റാലിനൊപ്പം എന്നും ലീഗുണ്ടാകും. ഖാഇദെ മില്ലത്തിന്റെ ആഹ്വാനം കേട്ട് പച്ചപ്പതാക പിടിച്ച ഞങ്ങൾ ദ്രാവിഡ രാഷ്ട്രീയത്തോടൊപ്പം തന്നെയുണ്ടെന്നും കുഞ്ഞാലിക്കുട്ടി നിറഞ്ഞ കയ്യടികൾക്കിടെ വ്യക്തമാക്കി.
 

Latest News