റിയാദ്- വ്യാഴാഴ്ച അന്തരിച്ച ജൗഹറ ബിൻത് അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരിയുടെ ജനാസ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിലെ ജനാസ നമസ്‌കാര ശേഷം അൽ ഊദ് മഖ്ബറയിൽ മറവു ചെയ്തു, തിരുഗഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉറ്റ സഹോദരി കൂടിയായ ജൗഹറ രാജകുമാരി അബ്ദുൽ അസീസ് രാജാവിന് അമീറ ഹിസ്സ ബിൻതു അഹ്മദ് അൽ സുദൈരിയിൽ ജനിച്ച പതിനൊന്ന് മക്കളിൽ ഒരാളായിരുന്നു.
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനും മറ്റു ഉന്നത വിക്തിത്വങ്ങളും ജനാസ ചടങ്ങുകളിൽ പങ്കെടുത്തു.
فيديو | #ولي_العهد يشارك في مواراة جثمان الأميرة الجوهرة بنت عبدالعزيز رحمها الله الثرى في مقبرة العود في الرياض#الإخبارية pic.twitter.com/1huiMXyiZc
— قناة الإخبارية (@alekhbariyatv) March 10, 2023