തിരുവനന്തപുരം-എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. താന്നിമൂട് സ്വദേശി അശ്വതിയാണ് മരിച്ചത്.കിടപ്പു മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.