റിയാദ് - അൽഅമ്മാരിയയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. കണ്ടെത്തുമ്പോൾ ബാലിക ഭയചകിതയായ നിലയിലും തണുത്തുവിറക്കുന്ന നിലയിലുമായിരുന്നെന്ന് പെൺകുട്ടിയെ രക്ഷിച്ച സൗദി യുവാവ് മുഹമ്മദ് അൽഖാലിദി പറഞ്ഞു. പെൺകുട്ടിയെ കാണാതായതായി വൈകീട്ട് നാലു മണിക്കാണ് കുടുംബം തങ്ങളെ അറിയിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്തിയ നിമിഷം മഹാസന്തോഷമായിരുന്നു. ബാലികയെ കണ്ടെത്തിയതിൽ എല്ലാവരും സന്തോഷിച്ചതായും മുഹമ്മദ് അൽഖാലിദി പറഞ്ഞു.