തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് എം.വി.ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വപ്ന പറയുന്ന കാര്യങ്ങള്‍ പലതും ശരിയാണ്, മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആര്, എന്തിനയച്ചു എന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കണം. നേരത്തെയും പലരും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരാണ് വിജയ് പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? എം.വി ഗോവിന്ദന്റെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സ്വപ്നയും സി പി എമ്മും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നമല്ല. ഇത് കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ അറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.