Sorry, you need to enable JavaScript to visit this website.

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന എല്ലാവർക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ, ഉംറയും നിർവഹിക്കാം

ജിദ്ദ-ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി കഴിയുന്ന എല്ലാവർക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് പ്രൊഫഷൻ ബാധകമാക്കില്ല. ജി.സി.സി രാജ്യങ്ങളിലെ താമസക്കാരിൽ നിന്ന് വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിസിറ്റ് വിസ നേടാൻ ആഗ്രഹിക്കുന്നവർക്ക്  പ്രൊഫഷനുകൾ മാനദണ്ഡമാക്കാതെ വിസ അനുവദിക്കുമെന്നും മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് ഈ വിസയിൽ സൗദിയിലെത്തി ഉംറ നിർവഹിക്കാനും സാധിക്കും.
 

Latest News