Sorry, you need to enable JavaScript to visit this website.

റമദാനില്‍ അടിക്കടി ഉംറ ചെയ്യരുതെന്ന് ഹജ് ഉംറ മന്ത്രാലയം

മക്ക - വിശുദ്ധ റമദാനിൽ ഉംറ കർമം ആവർത്തിക്കരുതെന്ന് തീർഥാടകരോട് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റമദാനിൽ ഉംറ കർമം ഒരു തവണയായി പരിമിതപ്പെടുത്തണം. ഇങ്ങിനെ ചെയ്യുന്നത് മറ്റുള്ളവർക്ക് സമാധാനത്തോടെയും സുഗമമായും ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കും. റമദാനിൽ വിശുദ്ധ ഹറമിൽ തീർഥാടകരുടെ നീക്കം കൂടുതൽ വ്യവസ്ഥാപിതമാക്കാൻ, ഉംറ പെർമിറ്റുകളിൽ നിർണയിക്കുന്ന സമയം തീർഥാടകർ കണിശമായി പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
 

Latest News