റിയാദ്- 2022 ൽ സൗദിയിൽ ഏറ്റവും കൂടുൽ മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്ത സർക്കാർ അപ്ലിക്കേഷൻ തവക്കൽനയുടെ രണ്ടാമത്തെ അപ്ലിക്കേഷനായ തവക്കൽന ഖദമാത്ത് (സർവീസ്) ആയിരുന്നു. സൗദിയിലെ സ്മാർട്ടുഫോണുകളിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട രണ്ടാമത്തെ പ്ലേസ്റ്റോറും തവക്കൽന സർവീസ് തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള സൗദി സർക്കാർ സർവീസ് അപ്ലിക്കേഷൻ നഫാദ് ആയിരുന്നു. സൗദി ഇന്റർനെറ്റ് റിപ്പോർട്ടു പ്രകാരം ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാൾ ചെയ്തത് തവക്കൽനയും പിന്നീട് നഫാദുമായിരുന്നു. ആരോഗ്യ സേവനങ്ങൾ നൽകുന്ന അപ്ലിക്കേഷനുകളിലും തവക്കൽനയായിരുന്നു ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടത്. അതേസമയം തവക്കൽനയുടെ ആദ്യഅപ്ലിക്കേഷൻ സർക്കാർ സർവീസിനു വേണ്ടി ഇൻസ്റ്റാൾ ചെയ്യപ്പെട്ട അപ്ലിക്കേഷനുകളിൽ നാലാം സ്ഥാനത്താണുള്ളത്.