ദുബായ്- പെൺകുട്ടികൾക്ക് പഠിക്കാനും ആകാശത്തോളം സ്വപ്‌നം കാണാനും വിലക്കുണ്ടായിരുന്ന ഒരിടത്തുനിന്ന് സ്വയം പോരാടിയാണ് മമത ചൗധരി മേഘങ്ങൾക്കിടയിലൂടെ പറന്നുനടക്കുന്നത്. പഠിക്കാൻ പോയതിന് വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട മമത ചൗധരി ഇത്തിഹാദ് എയർവേയ്‌സിലെ കാബിൻക്രൂവാണ് നിലവിൽ. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ വളർന്ന മമതക്ക് മറ്റു കുട്ടികളെ പോലെ പാചകം ചെയ്യാനും വീടു വൃത്തിയാക്കാനും മാത്രം പഠിച്ചാൽ മതിയായിരുന്നു. എന്നാലും തനിക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ മമത മോഹിച്ചു.
'എന്റെ കമ്മ്യൂണിറ്റി പെൺകുട്ടികൾക്ക് ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ മമത പറഞ്ഞു. ഗ്രാമത്തിൽ ഞങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നത് പോലും ബുദ്ധിമുട്ടാണ്. ഞാൻ എല്ലാ ദിവസവും 5 കിലോമീറ്റർ നടന്നാണ് സ്‌കൂളിലേക്ക് പോയത്. അതിനുശേഷം ഞങ്ങളുടെ കുടുംബത്തിന്റെ ഫാമിൽ ജോലി ചെയ്യാൻ പത്തു കിലോമീറ്റർ കൂടി സഞ്ചരിക്കേണ്ടി വന്നു. കൂടുതൽ പഠിക്കാൻ വേണ്ടി കോേേളജിലേക്ക് പോയതോടെ കുടുംബം വിലക്ക് ഏർപ്പെടുത്തി. ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ലായിരുന്നു. ഭാഷാ ക്ലാസുകളിൽ പങ്കെടുക്കാൻ പണവുമില്ലാതെ ദുരിതത്തിലായി. യു റ്റിയൂബ് വഴിയാണ് ഇംഗ്ലീഷ് പഠിച്ചത്.
വളർന്നു വലുതായപ്പോൾ ക്യാബിൻ ക്രൂവിനെക്കുറിച്ചോ ഫ്‌ലൈറ്റ് അറ്റൻഡന്റുമാരെക്കുറിച്ചോ കേട്ടിരുന്നില്ല. പക്ഷെ, ദൽഹിയിൽ പഠിക്കുന്ന സമയത്താണ് ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടത്. അതോടെ പഠനം ആ വഴിക്കായി. യൂറ്റിയൂബിൽ ക്യാബിൻ ക്രൂവിനെക്കുറിച്ചുള്ള വീഡിയോകൾ കണ്ടു. അത് വളരെ രസകരവും ഗ്ലാമറസുമായി തോന്നി. ഒരു ക്യാബിൻ ക്രൂ ആകാൻ തീരുമാനിച്ചു. എനിക്ക് പാസ്‌പോർട്ട് ഇല്ലായിരുന്നു. എന്നാൽ ഒന്നിനും മാതാപിതാക്കൾ സഹായിച്ചില്ല. 'സാമ്പത്തിക സ്ഥിരതയോ മാതാപിതാക്കളുടെ പിന്തുണയോ ഇല്ലാതെ, എന്റെ സ്വപ്ന ജോലി നേടാനുള്ള പോരാട്ടമായിരുന്നു അത്. ഭക്ഷണമില്ലാതെ ദിവസങ്ങൾ കഴിഞ്ഞു. എനിക്ക് നഷ്ടവും വിഷാദവും തോന്നി. എനിക്ക് എന്റെ കുടുംബത്തെ ഒരുപാട് നഷ്ടമായി.
ഗ്രാമത്തിലെ പെൺകുട്ടികൾക്ക് മാതൃകയായി നിൽക്കാനും സ്വതന്ത്രനാകാനുമുള്ള തന്റെ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചില്ല. സ്വപ്നങ്ങൾ ഒടുവിൽ യാഥാർത്ഥ്യമായി. 2022ൽ ഇത്തിഹാദ് എയർവേസിൽ ഒരു ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ചു. ഇത്തിഹാദിനൊപ്പം ആദ്യമായി പറന്നത് വൻ അനുഭവമായിരുന്നു. മാനേജർമാർ എന്നെ ശരിക്കും പരിപാലിച്ചു. ഇത്രയും കരുതലുള്ളതും സൗഹൃദപരവുമായ ഒരു ക്രൂവിനെ ഞാൻ കണ്ടിട്ടില്ലെന്ന് ഞാൻ പറയണം.
ഇപ്പോൾ കുടുംബം മമതയുടെ കൂടെ വന്നു. 23 രാജ്യങ്ങൾ സന്ദർശിച്ചു. അച്ഛന് കാർ വാങ്ങി. ഇന്ത്യയിലെ വിവിധ സ്‌കൂളുകളിൽ ക്ലാസെടുത്തു.
അബുദാബി സന്ദർശിക്കാൻ മാതാപിതാക്കളെ കൊണ്ടുവരും. ഞാൻ ജോലി ചെയ്യുന്ന വിമാനത്തിലായിരിക്കും അവരെ കൊണ്ടുവരികയെന്നും മമത പറയുന്നു.
നിങ്ങൾ ആരാണെന്നും നിങ്ങൾ ആരാകാമെന്നും നിർണ്ണയിക്കാൻ ആരെയും ഒരു സാഹചര്യത്തെയും അനുവദിക്കരുത്. നിങ്ങളുടെ സ്വപ്നങ്ങൾക്കായി പോരാടുക, കാരണം മറ്റാരും നിങ്ങൾക്കായി ഇത് ചെയ്യാൻ പോകുന്നില്ല.- മമത ചൗധരി പറയുന്നു.