തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ തടസ ഹര്‍ജി നല്‍കി പ്രതികള്‍. കേരളത്തിലെ കോടതികള്‍ക്ക് വിചാരണ നടത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ വാദിക്കുന്നത്.. ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായിരുന്ന ഗ്രീഷ്മ, മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മവാന്‍ നിര്‍മല്‍ കുമാര്‍ എന്നിവരാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസിനു ആധാരമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്ന സംഭവം തമിഴ്‌നാട് പരിധിയിലാണ് വരികയെന്നും അതിനാല്‍ കേരളത്തില്‍ നിയമപ്രകാരം വിചാര നടത്താന്‍ പാടില്ലെന്നുമാണ് തടസ്സ ഹര്‍ിയില്‍ പറയുന്നത്. എന്നാല്‍, വിചാരണ കേരളത്തില്‍ നടത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി ഹര്‍ജിയില്‍ വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കും. ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഷാരോണിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നും കുറ്റകൃത്യം മറയക്കാന്‍ മറ്റ് പ്രതികളുടെ സഹായം ലഭിച്ചെന്നുമാണ് കേസ്.