അൽഹസ- കെ.എം.സി.സി അൽഹസ സെൻട്രൽ കമ്മിറ്റിയും ഹുഫൂഫ് ഷിഫാ മെഡിക്‌സ് ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് ഇന്ന്.
മെഡിക്കൽ ക്യാമ്പ് 2023 മാർച്ച് ഒമ്പതിന് വ്യാഴാഴ്ച രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ അൽഹസയിലെ ഷിഫാ മെഡിക്‌സ് ഹെൽത്ത് കെയറിൽ വെച്ച് നടത്തപ്പെടും.
പരിപാടി സൗദി ഈസ്‌റ്റേൺ പ്രവിശ്യ കെ.എം.സി.സി ട്രഷറർ അഷ്‌റഫ് ഗസൽ ഉദ്ഘാടനം ചെയ്യും. ശിഫാ മെഡിക്‌സ് ഓപ്പറേഷൻ മാനേജർ അനസ് മുഹമ്മദ്, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ്, മാർക്കറ്റിംഗ് ടീം അംഗങ്ങളായ ഷമീർ, ഷെഫിൻ, കെ.എം.സി.സി നേതാക്കളായ സലാം താന്നിക്കാട്ട്, ഇബ്രാഹിംകുട്ടി താനൂർ, അബ്ദുറഹിമാൻ ദാരിമി, കബീർ മുംതാസ്, ഗഫൂർ വറ്റലൂർ, അനീസ് പട്ടാമ്പി, സുൽഫി കുന്ദമംഗലം തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.