റിയാദ്- റമദാൻ വ്രതത്തിന് പല രാജ്യങ്ങളിലും വ്യത്യസ്ത ദൈർഘ്യങ്ങളാണ്. സമയമേഖലകളുടെ വ്യത്യാസമനുസരിച്ച് ഒരു രാജ്യത്തെ നോമ്പിനു തന്നെ ദൈർഘ്യ വ്യത്യാസമുണ്ടായേക്കാം. റമദാൻ നോമ്പ് തുടങ്ങുമ്പോഴുള്ള ദൈർഘ്യമല്ല അൽപം ദിവസം കഴിഞ്ഞാലുള്ളത്, ഓരോ ദിവസവും ഏതാനും മിനുട്ടുകൾ വർധിച്ച് അവസാനമാകുമ്പോഴേക്കും വലിയ വ്യത്യാസം തന്നെ വരുന്ന വർഷങ്ങളുണ്ട്. അറബ് രാജ്യങ്ങളിൽ മോറോക്കോയിലും തുനീഷ്യയിലും 15 മണിക്കൂറും 45 മിനുട്ടുകളും വരെ ഈ വർഷത്തെ റമദാൻ പകലിനു ദൈർഘ്യമുണ്ട്.സൗദിയിലും യു.എ ഇ യിലും 14 മണിക്കൂറും 41 മിനുട്ടുമാണ് പകൽ ദൈർഘ്യമുള്ളത്. ഇറാഖിലും സിറിയയിലും 15 മണിക്കൂർ നോമ്പിനു ദൈർഘ്യമുള്ളപ്പോൾ കൊമോറസിൽ 12 മണിക്കൂറും 37 മിനുട്ടുമായി ഏറ്റവും ചുരുങ്ങിയ പകലും നോമ്പുമാണ് ഈ വർഷമുള്ളത്.