ജിദ്ദ- ഖുലൈസ് കെ.എം.സി.സിയുടെ സഹകരണത്തോടെ ഗ്രെയ്‌സ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിനുള്ള ഫണ്ട് കൈമാറി. സ്‌പോൺസർഷിപ്പ് തുകയായ 50,000 രൂപയാണ് നാട്ടിലുള്ള ഖുലൈസ് കെ.എം.സി.സി നേതാക്കൾ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ചെയർ സന്ദർശിച്ച് കൈമാറിയത്.
അഷ്‌റഫ് തൂണേരി തുക ഏറ്റുവാങ്ങി. ഗ്രെയ്‌സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങൾ, സി.എച്ച് ചെയർ ഡയറക്ടർ ഖാദർ പാലാഴി, ഖുലൈസ് കെ.എം.സി.സി നേതാക്കളായ, മജീദ് മേൽമുറി, അഷ്‌റഫ് കുഴികണ്ടൻ, നാസർ മക്കരപ്പറമ്പ്, ഹുസൈൻ ആട്ടീരി എന്നിവർ സംബന്ധിച്ചു.