കൊച്ചി - സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണമിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹ്റൈന്‍ കോഴിക്കോട്-കൊച്ചി സര്‍വീസ് നടത്തുന്ന വിമാനത്തിലെ ജീവനക്കാരന് ആയ ഇയാള്‍ സ്വര്‍ണം കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. കൈകളില്‍ സ്വര്‍ണം ചുറ്റി വച്ചശേഷം ഷര്‍ട്ടിന്റെ കൈ മൂടിയിട്ട് ഗ്രീന്‍ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.