റിയാദ്- സൗദി ക്ലബിനുവേണ്ടി കളിക്കുന്ന പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പെണ്‍മക്കള്‍ അറബി സംസാരിക്കാന്‍ പഠിക്കുന്ന വീഡിയോ വൈറലായി.മക്കളായ അലനയും ബെല്ലയും അറബി പഠിക്കുന്ന വീഡിയോ ക്രിസ്റ്റ്യനോയുടെ ഭാര്യയും അര്‍ജിന്റീന മോഡലുമായ ജോര്‍ജിന റെഡ്രിഗസാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
റിയാദില്‍ താമസിക്കുന്ന ജോര്‍ജിന മക്കള്‍ അറബിയില്‍ പാട്ട് പാടുന്നതും ആഴ്ചയിലെ ദിവസങ്ങള്‍ പഠിക്കുന്നതുമായ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അഞ്ച് വയസ്സായ അലനായാണ് ദിവസങ്ങള്‍ എണ്ണി പ്പറയുന്നത്. മക്കള്‍ അറബി പാട്ട് പാടിത്തുടങ്ങിയെന്നാണ് ജോര്‍ജിന റോഡ്രിഗസ് നല്‍കിയ അടിക്കുറിപ്പ്.
എന്റെ കുടുംബം, മാതാവിനെ സ്‌നേഹിക്കുന്നു, സഹോദരനെ സ്‌നേഹിക്കുന്നു തുടങ്ങിയ വാക്കുകള്‍ അടങ്ങുന്നതാണ് കുട്ടികളുടെ പാട്ട്.
മക്കള്‍ അറബി സംസാരിച്ചു തുടങ്ങിയെന്നും ജോര്‍ജിന സ്പാനിഷ് ഭാഷയില്‍ കുറിച്ചിട്ടുണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ചാണ് മക്കള്‍ പാടുന്നത് എന്താണെന്ന് ജോര്‍ജിന മനസ്സിലാക്കിയത്.
സൗദി ടീമായ അന്നസ്റുമായി റൊണാള്‍ഡോ കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെ ജനുവരിയിലാണ് കുടുംബം റിയാദിലെത്തിയത്.