കോഴിക്കോട്: വിവാദമായ കൂടത്തായി കേസിന്റെ വിചാരണയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ബൂധനാഴ്ച മുതല്‍ മാധ്യമങ്ങള്‍ക്ക് കോടതി വളപ്പില്‍ പ്രവേശനമുണ്ടായിരിക്കില്ലെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. മാറാട് അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചത്. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതില്‍ ബോധിപ്പിച്ചത്. ഇത് നിയന്ത്രിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടര്‍ച്ചയായി സാക്ഷി വിസ്താരം നടക്കും.