കോഴിക്കോട്- കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ അകലുന്നുവെന്നതിന്റെ സൂചന ശക്തമാക്കി പുതിയ പരിശോധനാഫലം. തുടർച്ചയായ അഞ്ചാമത്തെ ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേവരെ പരിശോധിച്ച 258 കേസുകളിൽ പതിനെട്ട് പേർക്കാണ് നിപ്പാ ബാധ സ്ഥിരീകരിച്ചത്. ഇതിൽ പതിനാറ് പേർ മരിച്ചു. ചികിത്സയിലുള്ള രണ്ടു പേരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.