തിരുവനന്തപുരം : വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് വന്‍ ഉയരത്തിലുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയുമാണ് ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും ശ്രമം തുടങ്ങി. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെ കൈയ്യിലുള്ള സജീകരണങ്ങള്‍ ഇതിന് മതിയാകാത്ത സ്ഥിതിയാണ്. ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി ഇവരെ പുറത്തിറക്കാനാണ് ശ്രമം നടത്തുന്നത്. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ഗതി ഒന്നു മാറിയിരുന്നെങ്കില്‍ തൊട്ടടുത്ത് കടലിലേക്ക് പതിക്കുമായിരുന്നു.