Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം തീപിടുത്തം: കൊച്ചിയിൽ ഗ്യാസ് ചേംബറിലെ അവസ്ഥ, കലക്ടർ ഉൾപ്പെടെയുള്ളവരെ വിളിപ്പിച്ച്‌ ഹൈക്കോടതി

- കൊച്ചി കോർപറേഷൻ സെക്രട്ടറി ഹാജരായി ഇന്ന് ഉച്ചയ്ക്കുതന്നെ വിശദീകരണം നൽകണമെന്നും കോടതി

കൊച്ചി - ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് ഉച്ചയ്ക്കു 1.45ന് തന്നെ ഹാജരായി വിശദീകരണം നൽകണമെന്ന് കേരള ഹൈക്കോടതി. കോർപ്പറേഷൻ സെക്രട്ടറിക്കു പുറമെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോടും ജില്ലാ കലക്ടറോടും ഹാജറാകാനും കോടതി ആവശ്യപ്പെട്ടു. ഖരമാലിന്യ റിപ്പോർട്ടും ഉടൻ സമർപ്പിക്കണം.
 കൊച്ചിയിൽ ഗ്യാസ് ചേംബറിലെ അവസ്ഥയാണെന്നും ഹൈക്കോടതി വിമർശിച്ചു. കൂട്ടായ പ്രവർത്തനം വേണമെന്നും ഓരോ ദിവസവും നിർണായകമാണെന്നും പറഞ്ഞ കോടതി, വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
 

Latest News