സൗദിയില്‍ ഇനി വനിതാ ഹൗസ് ഡ്രൈവറും; പതിമൂന്നു വിഭാഗം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസ

റിയാദ്- വനിത ഹൗസ് ഡ്രൈവര്‍ അടക്കം ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വനിത ഹൗസ് ഡ്രൈവറിന് പുറമെ പേഴ്‌സണല്‍ കെയര്‍ വര്‍ക്കര്‍, ഹൗസ് കീപ്പര്‍, പ്രൈവറ്റ് ടീച്ചര്‍, ഹൗസ് ടൈലര്‍, ഹൗസ് മാനേജര്‍, ഹൗസ് ഫാര്‍മര്‍, ഹൗസ് കോഫിവര്‍ക്കര്‍, വൈറ്റര്‍, സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രൈവറ്റ് ഹെല്‍പര്‍, സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നീ പ്രൊഫഷനുകളിലെ വിസകളാണ് മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി സൗകര്യമൊരുക്കിയത്. നേരത്തെ ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ തുടങ്ങി ഏതാനും വിഭാഗങ്ങളിലുള്ള വിസകള്‍ മാത്രമേ മുസാനിദ് വഴി ലഭിച്ചിരുന്നുള്ളൂ. രാജ്യത്തെ അംഗീകൃത റിക്രൂട്ടമെന്റെ ഏജന്‍സികള്‍ വഴി ഈ പ്രൊഫഷനിലുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ സഹായമില്ലാതെ വ്യക്തികള്‍ക്ക് സ്വന്തമായും ഇതുവഴി റിക്രൂട്ട് ചെയ്യാനാവുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴില്‍ദാതാവിന്റെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന വിധത്തിലാണ് മുസാനിദ് വഴിയുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. (മലയാളം ന്യൂസ്)

Latest News