Sorry, you need to enable JavaScript to visit this website.

ഇതാ ലൈസന്‍സ്; സൗദി ജനത ആഹ്ലാദത്തില്‍

ജിദ്ദ- സൗദി അറേബ്യയില്‍ വനിതകളുടെ ഡ്രൈവിംഗിന് ദശാബ്ദങ്ങളായി നിലവിലുള്ള വിലക്ക് നീങ്ങാന്‍ ഇനി മൂന്നാഴ്ച മാത്രം. ഈ മാസം 24 മുതലാണ് വനിതകള്‍ വാഹനങ്ങളുമായി സൗദി നിരത്തുകളിലിറങ്ങുക.
ലൈസന്‍സ് ലഭിച്ചു തുടങ്ങിയതോടെ രാജ്യത്തെ വനിതകള്‍ ആഹ്ലാദത്തിലാണ്. അന്താരാഷ്ട്ര ലൈസന്‍സ് ഉടമകളായ വനിതകള്‍ക്കാണ് കഴിഞ്ഞ ദിവസം സൗദി ലൈസന്‍സ് അനുവദിച്ചത്.
പത്ത് വനിതകള്‍ക്കാണ് തിങ്കളാഴ്ച ലൈസന്‍സ് നല്‍കിയതെന്ന് ട്രാഫിക് ജനറല്‍ ഡയരക്ടറേറ്റ് അറിയിച്ചു. ഹ്രസ്വമായ ടെസ്റ്റിനും കണ്ണു പരിശോധനക്കും ശേഷമാണ് റിയാദില്‍ ഇവര്‍ക്ക് ലൈസന്‍സ് കൈമാറിയത്.
ഒരു വനിതക്ക് ലൈസന്‍സ് നല്‍കുന്ന വിഡിയോ ചരിത്ര നിമിഷമെന്ന വിശേഷണത്തോടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി അറിയിച്ചും രാജ്യത്തിന്റെ പെണ്‍മക്കളെ അഭിനന്ദിച്ചും നൂറുകണക്കിന് ആശംസാ സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.
ദശാബ്ദങ്ങളായി രാജ്യത്ത് നിലവിലുള്ള വിലക്ക് അവസാനിപ്പിച്ച് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കാനുള്ള തീരുമാനം പത്ത് മാസം മുമ്പാണ് രാജാവ് പ്രഖ്യാപിച്ചത്.

Latest News