തൊടുപുഴ-വിവാഹാഭ്യര്‍ഥനുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി. തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ തൊടുപുഴ പോലീസ് കേസെടുത്തു.
യുവാവ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്തുതരണമെന്ന് യുവാവ് നിര്‍ബന്ധം പിടിച്ചു. വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നും അനുജത്തിയെ വിവാഹം കഴിച്ച് നല്‍കണമെന്നുമായി യുവാവിന്റെ ആവശ്യം. ഇതും പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കിയെന്നും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലാണ്.
വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനും മര്‍ദനമേറ്റതായി പറയുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)