തിരുവനന്തപുരം : ബാലരാമപുരത്ത് കാമുകിയെച്ചൊല്ലി കൂട്ടുകാര്‍ തമ്മില്‍ തല്ല്. അക്രമത്തില്‍ പെണ്‍കുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആണ്‍ സുഹൃത്ത് അടിച്ച് തകര്‍ത്തു. മടുവൂര്‍ പാറയിലാണ് നാടകിയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഒരു സുഹൃത്ത് ബൈക്കില്‍ മുടവൂര്‍പാറ ജംഗ്ഷനില്‍ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പ്രകോപിതനാവുകയും പരസ്പരം വാക്കേറ്റത്തിലാവുകയും പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമത്തില്‍ ബൈക്ക് അടിച്ചു തകര്‍ത്തു. കാമുകിയാകട്ടെ ഒന്നും ചെയ്യാനാകാതെ എല്ലാം കണ്ടു നില്‍ക്കേണ്ട അവസ്ഥയിലുമായി. പ്രശ്‌നം പരിഹരിക്കാന്‍ സംഭവം കണ്ടു നിന്നവര്‍ ആദ്യം ശ്രമിച്ചെങ്കിലും സംഘര്‍ഷാവസ്ഥ നീണ്ടതോടെ നാട്ടുകാര്‍ പ്രകോപിതനായ യുവാവിനെ പിടിച്ചു വെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.