കൊച്ചി- ബലംപ്രയോഗിച്ച് ചുംബിക്കുന്ന ചിത്രം രഹസ്യമായി പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി വിദ്യാര്‍ഥിനിയുടെ പരാതി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിലെ വിദ്യാര്‍ഥിനിയായ കോഴിക്കോട് സ്വദേശിനിയാണ് സഹപാഠിയുടെ പീഡനത്തിന് ഇരയായത്. വഴങ്ങാതിരുന്നപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നുവെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ആലപ്പുഴ സ്വദേശി അബ്ദുള്‍ കലാമിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അന്വേഷിക്കുന്നത്. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫാണ്.
ഏതാനും മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയാണ് യുവതിയുമായി യുവാവ് സൗഹൃദം സ്ഥാപിച്ചത്. കാപ്പി കുടിക്കാന്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ഥിനിയെ കാറില്‍ വെച്ചാണ് ചുംബിച്ചത്. ഈ ചിത്രങ്ങള്‍കാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ്, ഷൊര്‍ണൂര്‍, ഫോര്‍ട്ടുകൊച്ചി, കാക്കനാട് എന്നിവിടങ്ങളില്‍ എത്തിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)