ഇടുക്കി-മൂന്നാര്‍-മറയൂര്‍ റോഡില്‍ കെ.എസ.്ആര്‍.ടി.സി ബസിന് നേരെ പടയപ്പയുടെ ആക്രമണം. ബസിന്റെ മുന്‍ ഗ്ലാസിനും മിറര്‍ ഗ്ലാസിനും കാട്ടാന കേടുപാടുകള്‍ വരുത്തി. ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ മറയൂര്‍- മൂന്നാര്‍ റോഡില്‍ നയ്മക്കാട് വച്ചാണ് സംഭവം.
പഴനിയില്‍ നിന്ന് തിരുവനന്തപുരം പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. ബസ് വരുമ്പോള്‍ ആന റോഡിലുണ്ടായിരുന്നു. ബസ് അടുത്തെത്തിയതോടെ ബസിന് നേരെ തിരിഞ്ഞു. ഏറെ നേരം ബസിന് മുന്നില്‍ നിലയുറപ്പിച്ച ആന പിന്നിട് മറ്റൊരു വാഹനം വന്നതോടെ സമീപത്തെ തോട്ടത്തിലേക്ക് കയറുകയായിരുന്നു.
തുടര്‍ച്ചയായി ജനവാസ മേഖലയില്‍ തന്നെ തുടരുന്ന പടയപ്പ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്. ഏതാനും ആഴ്ചകളായി നയമക്കാട് എസ്റ്റേറ്റ് ഭാഗത്ത് സ്ഥിരം സാന്നിധ്യമായ കാട്ടു കൊമ്പന്‍ വ്യാപക കൃഷി നാശവും വരുത്തുന്നു. കടകള്‍ തല്ലിതകര്‍ത്ത് ഭക്ഷണം എടുത്ത് കഴിക്കുന്നതും കാര്‍ഷിക വിളകള്‍ അകത്താക്കുന്നതുമാണ് പടയപ്പയുടെ രീതി. എന്നാല്‍ മനുഷ്യരെ ആക്രമിക്കുന്നത് അപൂര്‍വമായാണ്. മാസങ്ങള്‍ക്ക് മുമ്പ് പടയപ്പ കെ.എസ്.ആര്‍.ടി.സി ബസ് ആക്രമിച്ചിരുന്നു. അന്ന് കൊമ്പ് കൊണ്ട് ബസിന്റെ മുന്‍ഗ്ലാസ് തകര്‍ന്നിരുന്നു.