റിയാദ്- സല്‍മാന്‍ ബിന്‍ യൂസുഫ് അല്‍ദൂസരിയെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രിയായും ഇസ്മാഈല്‍ ബിന്‍ സഈദ് അല്‍ഗാംദിയെ മാനവ ശേഷി വകുപ്പ് സഹമന്ത്രിയായും നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മന്ത്രിസഭയില്‍ ഭേദഗതി വരുത്തി. എന്‍ജി. ഇബ്രാഹീം ബിന്‍ മുഹമ്മദ് അല്‍സുല്‍ത്താനെ സഹമന്ത്രിയാക്കി. ഹമൂദ് ബദ്ദാഹ് അല്‍മിരീഖിയെ മന്ത്രിപദവിയോടെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും ലഫ്. ജനറല്‍ മുഹമ്മദ് ബിന്‍ ആമിര്‍ അല്‍ഹര്‍ബിയെ രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും റാകാന്‍ ബിന്‍ ഇബ്രാഹീം അല്‍തൂഖിനെ സാംസ്‌കാരിക വിഭാഗം സഹമന്ത്രിയായും നിയമിച്ചു. പ്രോപര്‍ട്ടീസ് ജനറല്‍ അതോറിറ്റി ഗവര്‍ണറായി അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍ഹര്‍കാനെയും നിയമിച്ചു.