ജിദ്ദ-ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള ഉംറ നിർവഹിക്കാനെത്തി. ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായ അബ്ദുള്ള (85), പാർട്ടി സഹപ്രവർത്തകൻ ഐജാസ് ജാനും ഒപ്പമാണ് ഉംറക്ക് എത്തിയത്.
ഡോ. ഫാറൂഖ് അബ്ദുല്ല സാഹിബ് ഉംറ നിർവഹിക്കാൻ ഹറമൈൻ ശരീഫിലേക്ക് പുറപ്പെടുന്നു. വിശുദ്ധ തീർഥാടനത്തിൽ ഐജാസ് ജാനും അദ്ദേഹത്തോടൊപ്പമുണ്ട്. സർവ്വശക്തനായ അല്ലാഹു അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയും അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യട്ടെ എന്ന് അബ്ദുള്ളയുടെ മകനും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള ഫെയ്്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇരുനേതാക്കളുടെയും ചില ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.Farooq Abdullah (86) leaves for Umrah pic.twitter.com/7y3DSg5xGt
— Ahmed Ali Fayyaz (@ahmedalifayyaz) March 5, 2023