Sorry, you need to enable JavaScript to visit this website.

ആദ്യരാത്രിയിലെ കിടപ്പറ രംഗങ്ങൾ വാട്‌സാപ്പിൽ സ്റ്റാറ്റസാക്കി; വരൻ അറസ്റ്റിൽ

ഹൈദരാബാദ്-ആദ്യരാത്രിയിലെ കിടപ്പറ രംഗങ്ങൾ വാട്‌സാപ്പിൽ സ്റ്റാസാക്കിയതിന് ആന്ധ്രപ്രദേശിൽ നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ കൊനസീമ ജില്ലയിൽ താമസിക്കുന്ന എം വീര ബാബുവാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ടിനാണ് ഇയാൾ വിവാഹിതനായത്. വീഡിയോ വാട്‌സാപ്പിൽ ഷെയർ ചെയ്ത ഉടൻ ഫ്രണ്ട് ലിസ്റ്റിലുള്ള നിരവധി പേർ ഇത് ഡൗൺലോഡ് ചെയ്യുകയും മറ്റുള്ളവർക്ക് അയക്കുകയും ചെയ്തു. 
വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഭാര്യയുമായുള്ള സ്വകാര്യനിമിഷങ്ങൾ വധു അറിയാതെ വീരബാബു സെൽ ഫോണിൽ പകർത്തുകയായിരുന്നു. വധുവിന്റെ അമ്മയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. അന്വേഷണത്തിനൊടുവിൽ വീരബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പോലീസ് പ്രാദേശിക കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അടുപ്പമുള്ള നിമിഷം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്താണ് വരൻ കുറ്റം ചെയ്തതെന്ന് എസ്.ഐ ശ്രീനിവാസ് പറഞ്ഞു.
 

Latest News