Sorry, you need to enable JavaScript to visit this website.

മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് നടന്ന വഴികളിലൂടെ സഞ്ചാരി; സൗർ ഗുഹയിൽ രാത്രിവാസം 

ജിദ്ദ-ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവും വലിയ പ്രധാന്യമുള്ള സംഭവമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ മക്കയിൽനിന്ന് മദീനയിലേക്കുള്ള പലായനം. മക്കയിൽ ശത്രുക്കളുടെ ആക്രമണം കൂടിയ സഹചര്യത്തിലാണ് പ്രവാചകന്റെ പലായനം. ഇസ്ലാമിന്റെ വളർച്ചയുടെ ഗതിവേഗം കൂട്ടിയത് ഈ പലായനത്തിലൂടെയായിരുന്നു. മക്കയിൽനിന്ന് മദീനയിലേക്ക് പ്രവാചകൻ നടന്നുപോയ പാതയിലൂടെ സഞ്ചരിക്കുകയാണ് സൗദി സഞ്ചാരി. പന്ത്രണ്ടു ദിവസം കൊണ്ട്  500 കിലോമീറ്റർ താണ്ടിയാണ് ബദർ അൽഷൈബാനി മക്കയിൽനിന്ന് മദീനയിൽ എത്തിയത്. മരുഭൂമിയിലൂടെ നടന്ന് പ്രവാചകൻ നടന്നുപോയ പാത അടയാളപ്പെടുത്തുകയാണ് ബദൽ അൽ ഷൈബാനി ചെയ്തത്. ദിവസവും ശരാശരി നാൽപത് കിലോമീറ്ററാണ് ഷൈബാനി നടന്നത്. ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ഒരു യാത്രയെ ഉയർത്തിക്കാട്ടുക എന്നതാണ് പര്യവേഷണത്തിന്റെ ലക്ഷ്യമെന്ന് അൽ ഷൈബാനി മലയാളം ന്യൂസിനോട് പറഞ്ഞു. 


'പലായനം നടന്ന വഴി അടയാളപ്പെടുത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം സൗദി അധികാരികൾ നടത്തുന്നുണ്ട്. ടൂറിസ്റ്റ് ഉല്ലാസയാത്രകളുടെ ഭാഗമായി ചരിത്രപരമായ പാതയിലൂടെ സഞ്ചരിക്കാൻ വ്യക്തികളെ പരിശീലിപ്പിക്കുന്നുമുണ്ട്. 
പ്രവാചകന്റെ കാലത്തെ ഖുറൈശി സംഘത്തിൽനിന്ന് ആക്രമണം നേരിട്ട പ്രവാചകൻ മുഹമ്മദ് നബി ഉറ്റ സുഹൃത്ത് അബൂബക്കർ സിദ്ദീഖിനൊപ്പം സഞ്ചരിക്കുന്ന സമയത്ത് തങ്ങിയ സൗർ ഗുഹ ഉൾപ്പെടെയുള്ള പന്ത്രണ്ടോളം ചരിത്ര പ്രാധാന്യമുള്ള സ്ഥലം കൂടി സന്ദർശിച്ച ശേഷം അൽ ഷൈബാനി മദീനയിൽ എത്തിയത്. സൗർ ഗുഹയിൽ ഒരു രാത്രി താമസിച്ച ശേഷമാണ് ഷൈബാനി യാത്രി തുടർന്നത്. 


പ്രവാചകൻ നടന്നുപോയ അതേ വഴിയിലൂടെ സഞ്ചരിക്കാനായാത് ഒരിക്കലും മറക്കാനാകാത്ത, അവിശ്വസനീയവും ആവേശവുമായ സംഭവമായിരുന്നുവെന്ന് ഷൈബാനി വ്യക്തമാക്കി. എവറസ്റ്റ് കൊടുമുടിയിൽ എത്തിയപ്പോഴുള്ളതുപോലെ, സാഹസിക യാത്രയുടെ അവസാനത്തിലും ഞാൻ സന്തോഷവാനും വികാരഭരിതനുമായിരുന്നു-അൽഷൈബാനി പറഞ്ഞു. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ ഷൈബാനി പറഞ്ഞു. എവറസ്റ്റ് കീഴടക്കുന്ന ആറാമത്തെ സൗദിയാണ് ഷൈബാനി.


 

Latest News