Sorry, you need to enable JavaScript to visit this website.

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

(തിരുവല്ല) പത്തനംതിട്ട - പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പെരിങ്ങര കോച്ചാരി മുക്കം പാണാറായിൽ അനീഷ് - ശാന്തികൃഷ്ണ ദമ്പതികളുടെ മകൾ അംജിത(13)യാണ് മരിച്ചത്.
മാർച്ച് ഒന്നിന് വീടിനടുത്ത് മൾബെറി ചെടിയിൽനിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നിൽ ഏതോ പ്രാണി കുത്തുകയായിരുന്നു. ദേഹമാസകലം ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഞ്ജന പി അനീഷ് സഹോദരിയാണ്.

Latest News