മക്ക- സംസം വെള്ളത്തിന്റെ ചെറിയ കുപ്പികൾ ഹറംകാര്യ വകുപ്പിനു കീഴിലെ സംസം വിതരണ വിഭാഗം പുറത്തിറക്കി. 200 മില്ലി ലിറ്റർ ശേഷിയുള്ള കുപ്പികൾ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഒരു കാർട്ടണിൽ 48 സംസം ബോട്ടിലുകളാണുള്ളത്. വിശുദ്ധ ഹറമിലും ഹറമിന്റെ മുറ്റങ്ങളിലും തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് വലിപ്പം കുറഞ്ഞ സംസം കുപ്പികൾ പുറത്തിറക്കിയിരിക്കുന്നത്.