ജിദ്ദ- ഉംറ നിര്‍വഹിക്കാനെത്തിയ ചെറുകോല്‍ പഞ്ചായത്ത് കാട്ടൂര്‍പേട്ട പുറത്തൂട്ട് അബ്ബാസ് എന്ന രാജന്റെ ഭാര്യ സുബൈദ ബീവി (67) ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചു. വൃക്ക ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന ഇവര്‍ക്ക് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചു. കാട്ടൂര്‍പേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തില്‍ ജനുവരില്‍ 26നാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. ഭര്‍ത്തവും ഒപ്പമുണ്ടായിരുന്ന.ു
നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ജിദ്ദ കിംഗ് അബ്?ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ജിദ്ദയില്‍ നടക്കും. മക്കള്‍: അന്‍വര്‍, അനീഷ്. മരുമക്കള്‍: അല്‍ഫിയ, ഷാജിറ.