Sorry, you need to enable JavaScript to visit this website.

ഒരു കോടി രൂപയുടെ 120 ചാക്ക് പുകയില ഉത്പന്നങ്ങളുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവല്ല- നിരോധിത പുകയില ഉത്പന്നങ്ങളുമായി 55കാരനും വനിതയും പിടിയില്‍. ഇവരില്‍ നിന്നും 120 ചാക്ക് പുകയില തിരുവല്ല പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടി. വിപണിയില്‍ ഒരു കോടിയോളം രൂപയാണ് ഇതിന് വില വരിക. 

പായിപ്പാട് പിസി കവലയില്‍ പള്ളിക്കച്ചിറ വീട്ടില്‍ ജയകുമാര്‍, കൂടെ താമസിച്ചിരുന്ന ആശ നിവാസില്‍ ആശ നായര്‍ എന്നിവരാണ് മെഡിക്കല്‍ കോളജിന് സമീപത്തെ വാടക വീട്ടില്‍ നിന്നും പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ പുകയില ഉത്പന്ന ശേഖരം കണ്ടെത്തിയത്. 

വാടക വീട് ആശയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഇവിടെ രണ്ട് മുറികളിലായാണ് 120 ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ അനധികൃത പുകയില ശേഖരമാണിതെന്ന് പോലീസ് പറഞ്ഞു. 

തിരുവല്ല പെരിങ്ങര മൂവിടത്ത് പടിയില്‍ വീട് വാടകയ്‌ക്കെടുത്ത് വ്യാജ വിദേശമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയ കേസില്‍ ഇരുവരേയും എട്ടുവര്‍ഷം മുമ്പ് പോലീസ് പിടികൂടിയിരുന്നു. 

Latest News