തിരുവനന്തപുരം- വീട്ടിലേക്ക് പോകാന്‍ അവധിയും ശമ്പളവും ആവശ്യപ്പെട്ട ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. വയനാട് സ്വദേശിനിക്കാണ് മര്‍ദനമേറ്റത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര ഇരുമ്പില്‍ വീട്ടുപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ നടത്തിപ്പുകര്‍ മര്‍ദിച്ചതായി യുവതി നെയ്യാറ്റിങ്കര പോലീസില്‍ പരാതി നല്‍കി. യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സ്ഥാപനത്തിലെ ഉപകരണങ്ങള്‍ വീടുതോറും നടന്ന് വില്‍ക്കലായിരുന്നു ജോലി. വയനാട്ടിലെ വീട്ടിലേക്ക് പോകുന്നതിനായി കഴിഞ്ഞ ദിവസമാണ് അവധിയും ശമ്പളവും ആവശ്യപ്പെട്ടത്. ഇതാണ് ഉപദ്രവിക്കാന്‍ കാരണമായതെന്ന് യുവതി പറഞ്ഞു.
ശമ്പളവും അവധിയും ലഭിക്കാതെ വന്നപ്പോള്‍ ജോലി നിര്‍ത്തുകയാണെന്ന് യുവതി സ്ഥാപന നടത്തിപ്പുകാരനായ യുവാവിനെ അറിയിച്ചു. ഇക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് യുവതിയെ മുറിയലേക്ക് വിളിച്ചത്. മുറിയിലെത്തിയതിനു ശേഷം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
സ്ഥാപന നടത്തിപ്പുകാരന്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതും യുവതിയുടെ മുഖത്തടിക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളിലുണ്ട്. യുവതിയുടെ മൊഴിയെടുക്കുമെന്നും നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)