Sorry, you need to enable JavaScript to visit this website.

തൃശൂരിലെ കാർ ഷോറൂമിൽ തീപിടുത്തം; മൂന്ന് കാറുകൾ കത്തിനശിച്ചു

തൃശൂർ - തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. ഹൈസൺ മോട്ടോർ ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്.  മൂന്ന് കാറുകൾ കത്തിനശിച്ചു. ഇന്ന് രാവിലെ ആറോടെയാണ് തീപിടുത്തമുണ്ടായത്.  ഒല്ലൂർ, പുതുക്കാട് ഭാഗത്തുനിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.  തീപിടുത്തം ഉണ്ടാകുമ്പോൾ ഷോറൂമിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഉണ്ടായിരുന്നത്. ഫയർ ഫോഴ്‌സ് ഉടനെ സ്ഥലത്ത് എത്തിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. തീ നിയന്ത്രണ വിധേയമായെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു.
 ഷോറൂമിന്റെ പിൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ഇത് ഷോറൂമിന്റെ അകത്തേക്കും പടരുകയായിരുന്നു. തറയിലെ ഓയിലിൽ തീ പിടിച്ചാണ് പടർന്നതെന്ന് കരുതുന്നു. നാശനഷ്ടം കണക്കാക്കി വരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News