Sorry, you need to enable JavaScript to visit this website.

പെണ്‍വാണിഭത്തിന് കൂട്ടുനിന്ന എ എസ് ഐയെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം : പെണ്‍വാണിഭത്തിന് കൂട്ടുനിന്ന എ എസ് ഐയെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എ.എസ്.ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം.ആര്‍ അജിത് കുമാറാണ് നടപടി കൈക്കൊണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം, കവര്‍ച്ച, മദ്യപിച്ച് വാഹനമോടിക്കല്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു.
 

Latest News