മലപ്പുറം- എടവണ്ണ കുണ്ടുതോടിൽ ബസും വാനും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ബസ് ഓംനി വാനിലിടിച്ചാണ് മൂന്നു പേർ മരിച്ചത്. ബസിലുണ്ടായിരുന്ന ആറും വാനിലുണ്ടായിരുന്ന മൂന്നും ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.