തായിഫ് - തായിഫിനു സമീപം തുർബയിലെ ഹിദ്ൻ റോഡിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരണപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറബ് വംശജർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉത്തര തായിഫിലെ ഹുവയ്യ പ്രിൻസ് സുൽത്താൻ ആശുപത്രി, തായിഫ് കിംഗ് അബ്ദുൽ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, തായിഫ് കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.