തൃശൂര്‍- സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിലേക്ക് ഒടുവില്‍ ഇ.പി ജയരാജന്‍ എത്തുന്നു. നാളെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കും. ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇ.പി എത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.