തൃശൂര്‍- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം അഞ്ചാം തീയതി തൃശൂരിലായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.