പത്തനംതിട്ട- തിരുവല്ലയില്‍ പ്‌ളസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ തൃശൂര്‍ ചാവക്കാട് അണ്ടത്തോട് സ്വദേശി പ്രവീണിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇയാള്‍ തിരുവല്ല പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രവീണ്‍ ഒരു വര്‍ഷമായി ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. ഇക്കാര്യം രക്ഷിതാക്കള്‍ അറിഞ്ഞതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കലാശിച്ചത്. കുട്ടിയുടെ അമ്മ ഗള്‍ഫില്‍ ജോലി നോക്കുകയാണ്. ഏക മകളാണ്. അമ്മൂമ്മമാരോടൊപ്പം ആയിരുന്നു താമസം. നിരന്തരം ഫോണ്‍ വിളിയെ ചൊല്ലി വീട്ടില്‍ അമ്മൂമ്മമാര്‍ വഴക്കു പറയുമായിരുന്നുവത്രേ. പ്രതിയെ റിമാന്‍ഡ് ചെയ്തു.