വേങ്ങര-മലപ്പുറം നഗരാതിര്‍ത്തിയിലെ നൂറടിക്കടവിനടുത്ത് ഉമ്മയും മകളും മുങ്ങി മരിച്ചു. ഫാത്തിമ ഫായിസ (30), മകള്‍ ഫിദ ഫാത്തിമ (ഏഴ് വയസ്സ്) എന്നിവരാണ് മുങ്ങി മരിച്ചത്. രണ്ടു പേരും അയല്‍ക്കാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. മകള്‍ ഒഴുക്കില്‍ പെട്ടതു കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാത്തിമയും മുങ്ങി മരിച്ചത്. മൃതദേഹങ്ങള്‍ മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.