ആലപ്പുഴ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക സിപിഐ നേതാവ് പിടിയില്‍. പട്ടികജാതിക്കാരിയായ 14-കാരിയെ പീഡിപ്പിച്ച സി വി സതീഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍പത്താറുകാരനായ പ്രതി സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റി അംഗവും കുറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമാണ്.പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു പ്രതി. ഈ സ്ഥാനം വഴിയാണ് ഇയാള്‍ പീഡനത്തിരയായ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ബന്ധം മുതലെടുത്ത് പ്രതി നിരന്തരം പീഡിപ്പിച്ച് വന്നിരുന്നതായാണ് പരാതി. സ്‌കൂള്‍ കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.